Tuesday, December 24, 2013
Thursday, December 5, 2013
ഒരു മൂന്നാർ യാത്രയുടെ ഓർമ്മ ചിത്രങ്ങൾ
ഒരു മൂന്നാർ യാത്രയുടെ ഓർമ്മ ചിത്രങ്ങൾ ..
പതിവ് വഴി വിട്ടു അല്പം മാറി യാത്ര ചെയ്തപ്പോൾ എത്തിയത് ഒരു മനോഹര ഭൂമികയിൽ ..
എസ്റ്റേറ്റ് റോഡിലെ ഏകാന്തതയിലേക്ക് എത്തിപ്പെടുമ്പോൾ മനസ്സ് ഒരുപാട് കാലങ്ങൾ പിറകോട്ട് ഓടി ..
ഒരു നല്ല കാലത്തിന്റെ സുഖമുള്ള തണുപ്പായി കാട്ടരുവിയിലെ വെള്ളം എന്റെ കാലുകളെ തഴുകി കടന്നുപോയി ..
ഒരുപാട് കഥകൾ പറയാനുള്ള കടലാർ എസ്റ്റേറ്റ് ബംഗ്ലാവ് അന്ന് രാത്രി ഞങ്ങളെ നിശ്ശബ്ദം നിരീക്ഷിച്ചതാവാം .. പഴമയുടെ ഗന്ധമുള്ള ആ ഇടനാഴികൾ ഞങ്ങളുടെ ചലനങ്ങൾ അവയോടു കൂട്ടി ചേർക്കാൻ നോക്കിയതാവാം .. ആ രാത്രി ഉറക്കത്തെ ഞങ്ങളിലെക്കെത്തിക്കാതിരുന്നത് ..
ഓർമകളുടെ കെട്ടുകൾ ലഹരിയായി നുരഞ്ഞും പുകഞ്ഞും ഞങ്ങളുടെ സിരകളിൽ ആടി തിമർത്തു ..
മറക്കാനാവാത്ത ഓർമ്മകളുടെ ഒരു പുസ്തകമായി ആ രാത്രി അവടെ വശ്യ നൃത്തമാടി...
യാത്രകൾ അവസാനിക്കുമ്പോൾ മംഗളം പാടിയ ദിവസങ്ങളുടെ നിഴൽച്ചുവട്ടിൽ ഞങ്ങൾ കടലാർ എസ്റ്റേറ്റ് വിട്ടു...
ഓർമ്മകളുടെ ഓർമ്മക്കായി ചിലവിട്ട രണ്ടു ദിവസങ്ങളുടെ നിറങ്ങളും പേറി ..!...
നന്ദി ..പ്രിയ സുഹൃത്തുക്കളെ ..!!
Subscribe to:
Posts (Atom)