Tuesday, April 29, 2014

പ്രിയപ്പെട്ട കലാകരാ .. അങ്ങേക്ക് വിട !!




ഒരു വരയിലോ ഒരു വാക്കിലോ പുതിയ കാവ്യത്തിന്റെ പിറവി കണ്ടെത്തിയിരുന്ന അങ്ങ് 
മലയാള ചിത്രകലാ രംഗത്തെ ശൂന്യമാക്കി അരങ്ങൊഴിയുമ്പോള്‍ , ഒരിറ്റു കണ്ണുനീര്‍ അങ്ങേയ്ക്കായ്
സമര്‍പ്പിക്കട്ടെ...!!

അങ്ങ് ചെയ്ത മഹത് സൃഷ്ടികള്‍ക്കുള്ള നന്ദി സൂചകം ആയിട്ടെങ്കിലും ...


ആദരാഞ്ജലികള്‍ എം വി ദേവന്‍ .!!

Monday, April 28, 2014

അബ്ബസ്ക്കാന്റെ ഖുബ്ബൂസിനു ജന്മദിന ആശംസകള്‍ !!



പ്രവാസ ജീവിതത്തിന്റെ കയ്പ്പും മധുരവും കണ്ണീരും കിനാവും ഒരു ഖുബ്ബൂസിലേക്ക് ആവാഹിച്ച 
മാന്ത്രികന്‍ .

അബ്ബസ്ക്കയുടെ ഖുബ്ബൂസ് പ്രവാസികളുടെ ജീവിതത്തെ വരച്ചു വെച്ചപ്പോള്‍ ഒരു പ്രവാസിക്ക് തിരിച്ചു കൊടുക്കാന്‍ കഴിയുന്ന ഒന്ന് , 
തിരിച്ചു വരച്ചു കൊടുക്കുക..!!

ജന്മദിന ആശംസകള്‍ അബ്ബാസ്‌..!!




Wednesday, April 16, 2014

മദീന -2 (മസ്ജിദ് നബവി )


മദീനയിലെത്തുന്ന ഏതൊരു വിശ്വാസിയും തേടുന്ന ഈ ജനതയുടെ അനിഷേധ്യനായ നേതാവ് മുഹമ്മദ്‌ നബി ( സ ) തങ്ങളുടെ റൌള - ഷെരീഫ് ആണ് ഞാനും മദീനയിലെത്തിയ ഉടനെ തിരഞ്ഞത് . 

ആദ്യമായി മസ്ജിദ് നബവിയുടെ  വാതില്‍ കടന്നു അകത്തെത്തിയപ്പോള്‍ ഒരു മുജ്ജന്മ ബന്ധം ഞാന്‍ അവിടെ അനുഭവിച്ചു . 
മദീനയുടെ ഹൃദയത്തിലുറഞ്ഞു കിടക്കുന്ന സ്നേഹത്തിന്റെ ഉറവിടം ഞാന്‍ അവിടെ കണ്ടു .
ശുദ്ധി വരുത്തി അകത്തു കടന്നപ്പോള്‍ ഉള്ളില്‍ ഉണര്‍ന്ന വികാരം , അത് ഞാന്‍ ഇതിനു മുന്പ് അറിഞ്ഞതായിരുന്നില്ല .
പിന്നെ ഞാന്‍ നടന്നത് മറ്റൊരു ലോകത്തിലൂടെ ആയിരുന്നു . ഭക്തിയുടെ പാരമ്യത്തില്‍ തങ്ങളുടെ നേതാവിന്റെ അടുത്ത് വന്നു വികാര വിക്ഷോഭങ്ങളെ പങ്കു വെക്കുന്ന ,
ഒരു ജനാവലിയില്‍ ഒരാളായി ..

കിനിഞ്ഞിറങ്ങിയ കണ്ണീര്‍ തുള്ളികളെ മറച്ചു പിടിക്കാന്‍ കഴിയാതെ ...!

മദീന ഒരു അനുഭവമാണെന്ന് ഞാന്‍ അറിഞ്ഞു...!!



മസ്ജിദ് നബവിയുടെ ഒരു ചിത്രം ... 



Thursday, April 3, 2014

ഖിബ്ലതൈൻ മസ്ജിദ് (മദീന 1)

മദീന .. 
യാത്രകളുടെ അവസാനം എത്തിപ്പെട്ടത് ഈ പുണ്യ ഭൂമികയിൽ .. കഴിഞ്ഞ ഒന്ന് രണ്ടു ആഴ്ചകളായി ഇതിലെ തലങ്ങും വിലങ്ങും നടക്കുന്നു.. ഓരോ കാല്പാടുകളും സൂക്ഷിച്ചു വെക്കുന്നു.. ഓരോ കാഴ്ചകളും മനസ്സില് ചേർത്ത് വെക്കുന്നു .. 

അങ്ങനെയുള്ള ചില നടത്തങ്ങൾ എന്റെ കയ്യിലെ പേപ്പറിൽ പകർന്നത്താൻ കഴിഞ്ഞപ്പോൾ ചെറിയൊരു കുറിപ്പും .. അങ്ങനെ..!!

ഖിബ്ലതൈൻ മസ്ജിദ് 



ചില യാത്രകൾ അവസാനിക്കുന്നിടത്താവും  ചരിത്രം അതിന്റെ യാത്ര ആരംഭിക്കുക . ഖിബ്ലതൈൻ മസ്ജിദ് തേടിയുള്ള യാത്രയിൽ അതെങ്ങനെയെന്നു ഞാൻ അറിഞ്ഞു . 

 ജോലി ചെയ്യുന്ന മദീന ഡെവലപ്പ് മെന്റ് അതോറിറ്റി യുടെ അല്പം മാറിയാണ് മസ്ജിദുൽ ഖിബ്ലാതൈൻ സ്ഥിതി ചെയ്യുന്നത് .. എന്ന്  വെച്ചാൽ സുൽത്താന റോഡിൽ മസ്ജിദ് നബവിയിൽ നിന്നും ഏകദേശം ഒരു  മൂന്നു മൂന്നര കിലോമീറ്റർ ദൂരം . 


രണ്ടു ഖിബ്ലകൾ ഉള്ള മസ്ജിദ് എന്നാ അർത്ഥമുള്ള ഖിബ്ലതൈൻ ബൈത്തുൽ മുഖദ്ദിസിൽ നിന്നും ഖിബ്ല ക'അബ യിലേക്ക്   മാറിയതിന്റെ  അടയാളങ്ങൾ അതിന്റെ ഹൃദയത്തിൽ കാത്തു വെച്ചിരുന്നു . 
റജബ് മാസത്തിലെ ഒരു നമസ്കാര സമയത്ത് മുഹമ്മദ്‌ നബി (സ) തങ്ങൾക്കു അള്ളാഹുവിൽ നിന്ന്   ഉത്തരവ് ലഭിക്കുകയാണ് ജെറുസലേമിലെ ബൈത്തുൽ  മുഖദ്ദിസിലെക്ക്  ഉള്ള ഖിബ്ല മക്കയിലെ  ഇബ്രാഹിം നബി ( അ ) യുടെ ക'അബ യിലേക്ക് ..

ഇസ്ലാമിന്റെ ആ സുപ്രധാനമായ മാറ്റം  സംഭവിച്ച അതെ ഇടത്തിൽ കാലു കുത്തിയപ്പോൾ  ഒരു പ്രത്യേക അനുഭൂതിയുടെ ലോകത്തിൽ എത്തി .. ഞാൻ ഒരു കാലഘട്ടത്തിന്റെ 
 പാദ  സ്പർശം ഞാൻ അറിഞ്ഞു ..

ഞാൻ പതിയെ അവയിലേക്കു അലിഞ്ഞു ചേർന്നു ..